Site iconSite icon Janayugom Online

ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ 170 മദ്രസകൾ അടച്ചുപൂട്ടി

ഉത്തരാഖണ്ഡിൽ 170 മദ്രസകൾ അടച്ചുപൂട്ടി സീൽ ചെയ്തു. ഉത്തരാഖണ്ഡ് മദ്രസാ ബോർഡിൻറെയോ സംസ്ഥാന വിദ്യാഭ്യാസ ബോർഡിൻറെയോ അംഗീകാരമില്ലാതെ പ്രവർത്തിച്ച മദ്രസകളാണ് അടച്ചുപൂട്ടിയതെന്നാണ് സർക്കാരിൻറെ വിശദീകരണം. എന്നാൽ മുസ്ലീം സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ഇമാമുമാരും മദ്രസാ ഭാരവാഹികളും പറഞ്ഞു.

ചരിത്രപരമായ നീക്കമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇതിനെപ്പറ്റി പ്രതികരിച്ചത്. മദ്രസകൾ നിയമ വിരുദ്ധമാണെന്ന് പറഞ്ഞ ധാമി ഇത്തരത്തിലുള്ള സ്ഥാപനങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും പറഞ്ഞു.

Exit mobile version