Site iconSite icon Janayugom Online

വയനാട്ടിൽ കോൺഗ്രസ് വ്യാപകമായി കള്ളവോട്ട് ചേർത്തു; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ആരോപണവുമായി മുൻ കേന്ദ്രമന്ത്രി

വയനാട്ടിൽ കോൺഗ്രസ് വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂർ.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വൻതോതിലാണ് കള്ളവോട്ട് ചേർത്തത്. സ്വന്തം മണ്ഡലത്തിൽ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തിൽ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. 

വയനാട്ടിൽ മാത്രം 93,499 സംശയാസ്പദമായ വോട്ടുകളാണുള്ളത്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, തിരുവമ്പാടി, കൽപറ്റ നിയോജക മണ്ഡലങ്ങളിലാണ് ഇരട്ട വോട്ടുകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി രണ്ട് തവണയും പ്രിയങ്ക ഗാന്ധി ഒരു തവണയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു. വയനാട്ടിൽ എങ്ങനെയാണ് പുതിയ വോട്ടർമാരെ ചേർത്തതെന്ന് ഞാൻ അവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version