വയനാട് താഴയങ്ങാടി ബവ്കോ ഔട്ടലെറ്റിന് സമീപം കത്തിക്കുത്തിൽ യുവാവ് മരിച്ചു. എരിയപ്പള്ളി ഗാന്ധി നഗറിലെ റിയാസ്(24) ആണ് മരിച്ചത്.മീനം കൊല്ലി സ്വദേശികളായ ചിലരുമായുണ്ടായ തർക്കത്തിനിടെ റിയാസിനെ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രഞ്ചിത്ത്,അഖിൽ എന്നിവരാണ് കേസിലെ പ്രതികളെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വയനാട്ടിൽ മദ്യശാലയ്ക്ക് സമീപം കത്തിക്കുത്ത്; യുവാവ് മരിച്ചു

