Site iconSite icon Janayugom Online

കൊച്ചി മെട്രോ എസ്എൻ ജങ്ഷൻ പാത ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ് എൻ ജങ്ഷൻ വരെയുള്ള 1.7 കിലോമീറ്റ‍ർ ദൂരത്തിലെ സ‍ർവ്വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം. 11.2 കിലോമീറ്ററാണ് ദൂരം. 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുള്ളത്.

വൈകിട്ട് ആറ് മണിക്ക് സിയാൽ കൺവൻഷൻ സെന്ററിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും. ഡിഎംആർസിയുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം കെഎംആർഎൽ ആദ്യമായി നിർമ്മിച്ച പാതയാണ് പേട്ട‑എസ്എൻ ജങ്ഷൻ.

Eng­lish sum­ma­ry; Inau­gu­ra­tion of Kochi Metro SN Junc­tion Path today

You may also like this video;

Exit mobile version