Site iconSite icon Janayugom Online

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം; ഉത്തരവാദിയായ സഹപാഠി പിടിയില്‍

ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവത്തില്‍ ഉത്തരവാദിയായ സഹപാഠി പിടിയിലായി. നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് പ്രസവിച്ചത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി.

ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പോക്‌സോ നിയമം അനുസരിച്ചാണ് ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Exit mobile version