Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റ് ഇട്ട സംഭവം; പ്രതി റിജാസിൻറെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണും കണ്ടെടുത്തു

ഓപ്പറേഷൻ സിന്ദൂറിനെതിരെ പോസ്റ്റിട്ട റിജാസിൻറെ വീട്ടിൽ പരിശോധന. പൊലീസും ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പെൻഡ്രൈവുകളും ഫോണും പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും ചേർന്ന കൊച്ചിയിലെ റിജാസിൻറെ വീട്ടിൽ പരിശോധന നടത്തിയത്. 

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിച്ചതിന് റിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൻറെ വിവരങ്ങളും മഹാരാഷ്ട്ര പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റിജാസിനെയും സുഹൃത്തിനെയും നാഗ്പൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Exit mobile version