പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെടുന്ന ഡോക്യുമെന്ററി വിവാദത്തിന് പിറകെ ബിബിസി(ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ)യുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്ന് രാവിലെ മുതലാണ് തിരച്ചിൽ തുടങ്ങിയത്.
ബിബിസിലെ ചില മാധ്യമപ്രവർത്തകരുടെ ഫോണുകളും രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥസംഘവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ബിബിസിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നികുതി, ട്രാൻസ്ഫർ വില ക്രമക്കേടുകൾ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും അവര്‍ വ്യക്തമാക്കി. ഇത് റെയ്ഡ് അല്ലെന്നും വിവരശേഖരണം മാത്രമാണെന്നും ഫോണുകൾ തിരികെ നൽകുമെന്നും നികുതി ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ‘ചില വ്യക്തതകൾ ആവശ്യമാണ്, അതിനായി ഞങ്ങളുടെ ടീം ബിബിസി ഓഫീസ് സന്ദർശിക്കുന്നു. അക്കൗണ്ട് ബുക്കുകളും പരിശോധിക്കും’. ആദായ നികുതി വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ മാസം പൊതുവേദികളിൽ നിന്ന് നീക്കം ചെയ്ത ‘ഇന്ത്യ: മോഡി ക്വസ്റ്റിന്‍’ എന്ന രണ്ട് ഭാഗങ്ങളുള്ള പരമ്പര സംഘ്പരിവാറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിഷേധങ്ങള്‍ക്ക ്ഇടയാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പരിശോധനയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. 2002 ലെ ഗുജറാത്ത് കലാപവുമായി മോഡിയുടെ ബന്ധങ്ങളെക്കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്ററി.
English Sammury: Income Tax officials landed at the BBC offices in Delhi and Mumbai this morning for searches