ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികളുടെ ഓണസമ്മാന തുക വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1200 രൂപ വീതമാകും ഇത്തവണ ഓണസമ്മാനം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 200 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിനായി 51.96 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൊത്തം 5,25,991 തൊഴിലാളികൾക്കായിരിക്കും ഇത്തവണ ഓണസമ്മാന തുക ലഭിക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തി ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് തുക കൈപ്പറ്റാനാകുക.

