Site icon Janayugom Online

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. മൂവായിരത്തിന് മുകളിലാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയര്‍ന്നു. 2802 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

തിങ്കളാഴ്ച രാജ്യത്ത് 2568 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ 1414 പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമാണ്.

Eng­lish Summary:Increase in the num­ber of covid patients in the country
You may also like this video

Exit mobile version