Site iconSite icon Janayugom Online

സ്വാതന്ത്ര്യദിനാഘോഷം; മുഖ്യമന്ത്രി പതാക ഉയർത്തി

77-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷം. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ലകളിൽ വിവിധ മന്ത്രിമാരും ദേശീയപതാക ഉയർത്തി.

സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണിപ്പൂരിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.

Eng­lish Sum­ma­ry: inde­pen­dence day celebration
You may also like this video

Exit mobile version