ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീറിനെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിൽ നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്. ഖത്തർ അമീറിനൊപ്പം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയും സന്ദർശനത്തിന് എത്തിയിട്ടുണ്ട്.
ഇരട്ട നികുതി ഒഴിവാക്കുന്ന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഖത്തറും

