ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ ന്യൂസിലൻഡിനെതിരെ കളിച്ച അതേ ടീമുമായാണ് ഇരുവരും ഇറങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് ആരാധകരാണ് കലാശപ്പോര് കാണാനെത്തിയിരിക്കുന്നത്.
സെമിയില്‍ കളിച്ച അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തി. ആറ് ബാറ്റര്‍മാര്‍, ഒരു ഓള്‍ റൗണ്ടര്‍, മൂന്ന് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവര്‍ ടീമിലുള്ളത്.
ഇന്ത്യ – രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയ – ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹെയ്സൽവുഡ്.
English Summary: india – Australia World Cup Final
You may also like this video