ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്ങ്. ഒസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്ഥാന്‍, ഫിലിപൈന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക , ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് പ്രേവേശന വിലക്ക്.
ഈ രാജ്യങ്ങളിലെ ഉയര്‍ന്നു വരുന്ന ഒമിക്രോണ്‍, കോവിഡ് കേസുകളാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ കാരണം. ഹോങ്കോങ്ങ് സിറ്റിയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബാറുകളും, ജിമ്മുകളും അടച്ചുപ്പൂട്ടുകയും റസ്റ്ററന്റുകളില്‍ പാര്‍സല്‍ സംവിധാനം ഏര്‍പ്പെടുത്തകയും ചെയ്തു. ഇതുവരെ ഹോങ്കോങ്ങില്‍ 114 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ രാജ്യത്തിനു പുറത്തുനിന്ന് വരുന്നവര്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ഹോങ്കോങ്ങ് ചൈനയുടെ പ്രധാന നഗരമായതു കെണ്ടു തന്നെ ക്വാറന്റൈന്‍ സൗകര്യവും, വന്‍തോതിലുളള പരിശോധനയും ഏര്‍പ്പെടുത്തി. വേണ്ടി വന്നാല്‍ ലോക്ഡൗണിനുളള സംവിധനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
English Summary: Hong-kong ban flights from India
you may also like this video