പാക് ഐസ്ഐ ഭീകരശ്യംഖലയ്ക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. കഴിഞ്ഞ ദിവസം അമൃത്സറിന് സമീപം നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ടതും പാക് ഐഎസ്ഐ പിന്തുണ്ണയുള്ളതുമായ തീവ്രവാദ ശൃഖലയെ പഞ്ചാബ് പൊലീസ് തകർത്തു.
ഇന്ത്യയിലെ നിരോധിത സംഘടനയായ ബാബർ ഖൽസ ഇൻറർനാഷണൽ,കൈകാര്യം ചെയ്യുന്നത് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദിയായ ഹർവിന്ദർ സിംഗ് റിൻഡയുടെ നിർദേശപ്രകാരം, വിദേശത്തുള്ള മനീന്ദർ ബില്ല, മനു അഗ്വാൻ എന്നിവരാണെന്നും പൊലീസ് പറഞ്ഞു.
ജതിൻ കുമാർ എന്ന രോഹൻ, ബരീന്ദർ സിംഗ് എന്ന സാജൻ, രാഹുൽ മസിഹ്, എബ്രഹാം എന്ന രോഹിത്, സോഹിത്, സുനിൽ കുമാർ എന്നിവരാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഇതിൽ ജതിൻ കുമാർ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയും വെടിവയ്പ്പിൽ പരിക്കേൽക്കുകയും ചെയ്തു.

