Site icon Janayugom Online

സ്ത്രീകളുടെ ആത്മഹത്യയിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നില്‍

സ്ത്രീകളുടെ ആത്മഹത്യയിൽ ഇന്ത്യ ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യുന്ന സ്ത്രീ ആത്മഹത്യാ കേസുകളുടെ മൂന്നിലൊന്നും (37 ശതമാനം) ഇന്ത്യയിലാണെന്ന് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
രോഗങ്ങളുടെയും അപകടങ്ങളുടെയും ലോക ആഘാതം എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്. 1990 മുതൽ 2016 വരെ ഇന്ത്യയിൽ നടന്നിട്ടുള്ള ആത്മഹത്യകളെക്കുറിച്ചായിരുന്നു പഠനം. ലോക ജനസംഖ്യയുടെ 17.8 ശതമാനം ഇന്ത്യയിലാണുള്ളത്.


ഇതു കൂടി വായിക്കുക: എന്തിനു സഹിക്കണം എന്തിനു മരിക്കണം


1990ൽ ഇന്ത്യയിലെ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 25.3 ആയിരുന്നെങ്കിൽ 2016 ആയപ്പോഴേക്കും ഇത് 36.6 ശതമാനമായി ഉയർന്നു. യഥാക്രമം 18.7,24.3 ശതമാനമാണ് പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക്.
ഇന്ത്യയിലെ സ്ത്രീകളുടെ മരണനിരക്ക് സ്ത്രീകളുടെ ശരാശരി ആഗോള നിരക്കിനേക്കാൾ ഇരട്ടിയാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ രാഖി ഡൻഡോന (പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ) പറയുന്നു. രാജ്യത്ത് ജീവനൊടുക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും 75 വയസിന് മുകളില്‍ ഉള്ളവരാണെങ്കില്‍ സ്ത്രീകളിലിത് 15 മുതല്‍ 29 വയസിനുള്ളിലുള്ളവരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വിദ്യാസമ്പന്നരുടെ സ്ത്രീ ശാക്തീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആത്മഹത്യാ നിരക്ക് കൂടുതലെന്നും പഠനം പറയുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ, പുരുഷ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വടക്ക്, വടക്ക്- പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ആത്മഹത്യാ നിരക്ക് കുറവാണ്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാളാണ് ആത്മഹത്യാ നിരക്കില്‍ മുന്നിലുള്ളത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്.


ഇതു കൂടി വായിക്കുക: സ്ത്രീധനം വാങ്ങില്ല,കൊടുക്കില്ല; അരുത് ആര്‍ഭാട വിവാഹം


ജീവീതം അവസാനിപ്പിക്കുന്ന വീട്ടമ്മമാരുടെ എണ്ണത്തില്‍ ദിനം പ്രതി വലിയ വര്‍ധനവ് ഉണ്ടാകുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കുകളും വ്യക്തമാക്കുന്നു. 2018ലെ എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം പ്രതിദിനം 64 വീട്ടമ്മമാരാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ആത്മഹത്യാ നിരക്കിന്റെ 17.1 ശതമാനമാണിത്.


തൊഴില്‍ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ ആത്മഹത്യ ചെയ്യുന്ന വിഭാഗത്തില്‍ വീട്ടമ്മമാര്‍ രണ്ടാം സ്ഥാനത്താണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകളാണ് ഏറ്റവും അധികം ആത്മഹത്യാ പ്രവണത കൂടുതല്‍. ഈ വിഭാഗത്തിലെ ആത്മഹത്യാ നിരക്ക് 22.4 ശതമാനം ആണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (9.8), തൊഴില്‍ രഹിതര്‍ (9.6), പ്രൊഫഷണലുകള്‍ (8.9), കാര്‍ഷിക മേഖല (7.7), വിദ്യാര്‍ത്ഥിനികള്‍ (7.6), മറ്റുള്ളവര്‍ (16.9) എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്.

Eng­lish sum­ma­ry; India has the high­est sui­cide rate in the world

You may also like this video;

Exit mobile version