Site iconSite icon Janayugom Online

ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

വിദേശ രാജ്യങ്ങളിലെ ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. റിസ്ക് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഖാന, താൻസാനിയ എന്നീ രാജ്യങ്ങളെ ഇന്ത്യ പുതുതായി ഉൾപ്പെടുത്തി.

ബംഗ്ലാദേശിനെ റിസ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ റിസ്ക് പട്ടികയിൽ ഉള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതേസമയം രാജ്യത്തെ ആദ്യ ഓമൈക്രോൺ കേസ് സ്ഥിരീകരിച്ചവരിൽ ഒരാളായാ ബാംഗ്ലൂരിലെ ഡോക്ടർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

നേരത്തെ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. വ്യക്തിക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കി.
eng­lish summary;India impose more restric­tions due to covid
you may also like this video;

Exit mobile version