Site iconSite icon Janayugom Online

ഇന്ത്യ നിഷ്‌പക്ഷ രാജ്യമല്ല; സമാധാനത്തിന്റെ പക്ഷത്ത് ഉറച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യ നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിന്റെ പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുമെന്നും ഉക്രെയ്‌ൻ റഷ്യാ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കിയത്. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. യുദ്ധക്കളത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കില്ലെന്നും മോഡി പറഞ്ഞു.
നാറ്റോയിൽ അംഗത്വം നേടാനുള്ള ഉക്രെയ്ന്റെ ആഗ്രഹമാണ് യുദ്ധത്തിന് കാരണമായതെന്ന് ട്രംപ് ചൂണ്ടിക്കാണിച്ചു. ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഇത്
സംഭവിക്കില്ലായിരുന്നു. ഇപ്പോൾ, റഷ്യ ഒരു വലിയ പ്രദേശം ഏറ്റെടുത്തിരിക്കുകയാണ്. അതാണ് യുദ്ധത്തിന് കാരണമായതെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെത്തി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും
പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.

Exit mobile version