Site iconSite icon Janayugom Online

രാജ്യത്ത് 20, 279 പുതിയ കോവിഡ് രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,279 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ 5.3 ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,38,88,755 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,26,033 ആയി ഉയർന്നു.

നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,52,200 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയിൽ (2,336), കേരളം (2,252), തമിഴ്‌നാട്ടിൽ (2,014), പശ്ചിമ ബംഗാളിൽ (1,844), കർണാടകയിൽ (1,456) എന്നിവയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളിൽ 48.83 ശതമാനം പുതിയ കേസുകളുണ്ട് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം 11.52 ശതമാനം പുതിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,143 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,32,10,522 ആയി.

Eng­lish sum­ma­ry; India logs 20,279 fresh Covid cases

You may also like this video;

Exit mobile version