Site iconSite icon Janayugom Online

രാജ്യത്ത് ആശങ്കയുണർത്തി കോവിഡ് കേസുകൾ; പ്രതിദിന രോഗികളുടെ എണ്ണം 8,329

രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 8,329 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,13,435 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,757 ആയി ഉയർന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 40, 370 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.75 ആയി ഉയര്‍ന്നു.

Eng­lish summary;India Logs 8,329 New COVID-19 Cas­es In 24 Hours

You may also like this video;

Exit mobile version