Site iconSite icon Janayugom Online

ഇന്ത്യ ലോകകപ്പ് തോല്‍ക്കാന്‍ കാരണം ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായതുകൊണ്ട്: അസം മുഖ്യമന്ത്രി

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വിവാദ പരാമര്‍ശം.

“ഞങ്ങൾ എല്ലാ മത്സരങ്ങളും വിജയിക്കുകയും ഫൈനൽ തോൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഞങ്ങൾ മത്സരം തോറ്റതെന്ന് ഞാൻ അന്വേഷിച്ചു, ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണ് ഞങ്ങൾ ലോകകപ്പ് ഫൈനൽ കളിച്ചത്, രാജ്യം പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ബിസിസിഐയോട് ഒരു അഭ്യർത്ഥനയുണ്ട്, ദയവായി ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനമായ ദിവസം ഇന്ത്യ കളിക്കരുത്. ലോകകപ്പ് ഫൈനലിൽ നിന്നാണ് ഞാൻ ഇത് പഠിച്ചതെന്ന് ഗാന്ധി കുടുംബത്തെ പരിഹസിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 19ന് നടന്ന ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ദുശ്ശകുനമെന്ന് പരാമര്‍ശം നടത്തിയിരുന്നു. പ്രധാനമന്ത്രി സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിച്ചതാണ് മത്സരത്തിൽ ഇന്ത്യ തോൽക്കാന്‍ കാരണമായതെന്ന് രാഹുല്‍ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ആറാം തവണയും ലോകകിരീടം നേടിയത്.

Eng­lish Summary:India lost World Cup because of Indi­ra Gand­hi’s birth­day: Assam CM
You may also like this video

Exit mobile version