Site iconSite icon Janayugom Online

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കണം; ഇടപെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടപെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
മാർകോ റൂബിയോ. ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കറുമായും പാക് സൈനികമേധാവി അസിം മുനീറുമായും അദ്ദേഹം സംസാരിച്ചു. ഇരുരാജ്യങ്ങളും ആക്രമണങ്ങളിൽ നിന്നും പിന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. 

ഇന്ത്യയും പാകിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണം. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ചർച്ചകൾക്ക് സാധിക്കും. ചർച്ചകൾ അമേരിക്ക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചൈനയും സമാനമായ ആവശ്യം മുന്നോട്ട് വെച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.

Exit mobile version