Site icon Janayugom Online

രാജ്യത്ത് 1,581 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,581 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30, 10, 971 ആയി. 33 പുതിയ കോവിഡ് മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,543 ആയി ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 28 ശതമാനമായി കുറഞ്ഞു. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 39 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 1,193 കേസുകളുടെ കുറവ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,24,70,515 ആയി.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് നൽകുന്നതിൽ പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരിക്കുകയാണ്.

eng­lish sum­ma­ry; India Records 1,581 New COVID-19 Cases

you may also like this video;

Exit mobile version