Site icon Janayugom Online

ആശങ്ക ഒഴിയുന്നു; രാജ്യത്ത് 1,549 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,549 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30, 09,390 ആയി.

31 പുതിയ കോവിഡ് മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,510 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 40 ശതമാനമായി. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0. 40 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 1,134 കേസുകളുടെ കുറവ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായി.

eng­lish sum­ma­ry; India Reports 1,549 New COVID-19 Case\

you may also like this video;

Exit mobile version