രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനിടെ 2,828 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,53,043 ആയി ഉയർന്നു. നിലവിൽ 17,087 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,586 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമായി.
English summary;India Reports 2,828 New Covid Cases
You may also like this video;