Site iconSite icon Janayugom Online

രാജ്യത്ത് 3000ത്തിനടുത്ത് കോവിഡ് രോഗികൾ; 16,279 സജീവ രോഗികൾ

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000ത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,927 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,30, 65,496 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സജീവ രോഗികളുടെ എണ്ണം 16,279 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 5,23,654 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.75 ശതമാനമായി.

Eng­lish sum­ma­ry; India Reports 2,927 New COVID-19 Cas­es In 24 Hours

You may also like this video;

Exit mobile version