രാജ്യത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനുമുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരികരിച്ചത് 3,324 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,30, 79,188 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19,092 സജീവ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,843 ആയി ഉയർന്നു. ആകെ കോവിഡ് ബാധിതരിൽ 0. 04 ശതമാനമാണ് സജീവ രോഗികൾ. രോഗമുക്തി നിരക്ക് 98.74 ശതമാനമായി.
English summary;India Reports 3,324 New Covid Cases
You may also like this video;