Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 3,688 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിനുമുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരികരിച്ചത് 3,688 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,30, 75,864 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 18,684 സജീവ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,803 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതരില്‍ 0.04 ശതമാനമാണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 98.74 ശതമാനമായി.

അതേസമയം ഡല്‍ഹിയില്‍ മാത്രം 1607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry; India Reports 3,688 New COVID-19 Cas­es In 24 Hours

You may also like this video;

Exit mobile version