ഇന്ത്യയും യുഎസും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ആറാംഘട്ട ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ഉഭയകക്ഷി ചർച്ചകൾക്കായി യു എസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യയ്ക്കു മേല്‍ അമേരിക്ക 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടു നടത്തുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.ഒക്ടോബര്‍ — നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
ഇന്ത്യ — അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

