Site iconSite icon Janayugom Online

ഇന്ത്യ യുഎസ് വ്യാപാര ചർച്ചകൾ നാളെ; യുഎസ് വാണിജ്യ ഉപപ്രതിനിധി ഇന്ന് ഡൽഹിയിലെത്തും

ഇന്ത്യ അമേരിക്ക തീരുവ പരിഷ്ക്കരങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനിടെ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാരകരാറുകളുമായി ബന്ധപ്പെട്ട ആറാം ഘട്ട ചർച്ചകൾ നാളെ ഡൽഹിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ വാണിജ്യ ഉപപ്രതിനിധി ബ്രൻഡൻ ലിഞ്ചും സംഘവും ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്നാണ് വിവരം. 

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷാവസ്ഥയെത്തുടർന്ന് ഓഗസ്റ്റിൽ നടത്താനിരുന്ന ചർച്ചകൾ മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യയുടെ വാണിജ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായാകും ചർച്ചകൾ നടക്കുക. 

കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏർപ്പെട്ടിരുന്നതാണ്. ഒക്ടോബർ–നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിലെത്താനായിരുന്നു പ്രതീക്ഷ. 

Exit mobile version