Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ; 21 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയച്ചു

ഭൂകമ്പത്തിൽ കനത്ത നാശനഷ്ടമുണ്ടായ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. മരുന്നുകളും ഭക്ഷണസാധനങ്ങളും ഉൾപ്പെടെ 21 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചു. ഞായറാഴ്ച രാത്രി 11.47ന് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിൽ 1,400ൽ അധികം പേർ മരിക്കുകയും 2,500ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുനാർ പ്രവിശ്യയിലെ നൂർ ഗുൽ, സോകി, വാട്പുർ, മനോഗി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. നൂറുകണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ലോകാരോഗ്യസംഘടന അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും സഹായവുമായി രംഗത്തുണ്ട്.

Exit mobile version