Site iconSite icon Janayugom Online

സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസ്; ഗാന്ധിജിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ 

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി ആര്‍ എൻ രവി നടത്തിയ പരാമർശം വിവാദത്തിൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരം ഒന്നുമല്ലാതായിപ്പോയി. നേതാജി സുഭാഷ് ചന്ദ്രബോസാണ് ശക്തമായ സൈനിക ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും അണ്ണാ സർവ്വകലാശാലയിൽ നടന്ന പരിപാടിയില്‍ ആര്‍ എന്‍ രവി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തിൽ കാര്യമായ ഒന്നുമുണ്ടായില്ല. മുഹമ്മദലി ജിന്നയാണ് രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇതിനിടെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. സംഘപരിവാര്‍ നിലപാടുകളുടെ പേരില്‍ തമിഴ്‌നാട് ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ നിരന്തരം പോര് തുടരുന്നതിനിടെയാണ് ആര്‍ എന്‍ രവി പുതിയ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിജിക്കെതിരായ ആര്‍എന്‍ രവിയുടെ നിലപാടിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവിധ ദളിത് സംഘടനകള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി.

Eng­lish Sum­ma­ry: India wouldn’t be free with­out Bose, Gandhi’s free­dom move­ment became a ‘non-event’: Tamil Nadu Governor

You may also like this video

Exit mobile version