യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 23കാരി രാജ്യലക്ഷ്മി യാർലഗഡ്ഡയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെയാണ് വിദ്യാര്‍ത്ഥിനി ബിരുദം നേടിയത്. രാജ്യലക്ഷിമിയുടൊപ്പം മുറിയില്‍ താമസിച്ചവരാണ് മൃതദേഹം കണ്ടത്. രണ്ട് മൂന്ന് ദിവസമായി യുവതിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി സഹവാസികള്‍ പറഞ്ഞു. നവംബർ ഏഴിന് രാവിലെയാണ് യുവതി മരണപ്പെട്ടത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യലക്ഷിയുടെ കുടുംബം കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. കടുത്ത സാമ്പതിക പ്രതിസന്ധി നേരിടുന്നതിനാല്‍ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി നൽകാനാണ് രാജി യുഎസിലേക്ക് പോയതെന്ന് ബന്ധുവായ ചൈതന്യ ഗോഫണ്ട്‌മീ അപ്പീലിൽ പറയുന്നു. കുടുംബത്തിനു താങ്ങാകാൻ ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചതായും പറഞ്ഞു.

