അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
2023 ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കാമെന്നും പാകിസ്ഥാനിലല്ലെന്നും ബിസിസിഐ സെക്രട്ടറി കൂടിയായ ഷാ കൂട്ടിച്ചേർത്തു. 2012–13 ൽ പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് ഏകദിന, ടി20 പരമ്പരകൾ കളിക്കാൻ എത്തിയിരുന്നു. അതിനു ശേഷം ഇരു ടീമുകളും തമ്മിൽ പരമ്പരകൾ കളിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുടീമുകളും ഇപ്പോൾ നേർക്കുനേര്‍ വരുന്നത്. 2005–2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡാണ് ടീമിനെ നയിച്ചത്.
English Summary:Indian team not going to Pakistan for Asia Cup: Jai Shah
You may also like this video