20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 19, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്കില്ല: ജയ് ഷാ

Janayugom Webdesk
മുംബൈ
October 18, 2022 10:21 pm

അടുത്തവര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 

2023 ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കാമെന്നും പാകിസ്ഥാനിലല്ലെന്നും ബിസിസിഐ സെക്രട്ടറി കൂടിയായ ഷാ കൂട്ടിച്ചേർത്തു. 2012–13 ൽ പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് ഏകദിന, ടി20 പരമ്പരകൾ കളിക്കാൻ എത്തിയിരുന്നു. അ­തിനു ശേഷം ഇരു ടീമുകളും തമ്മിൽ പരമ്പരകൾ കളിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുടീമുകളും ഇ­പ്പോൾ നേർക്കുനേര്‍ വരുന്നത്. 2005–2006 സീസണിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡാണ് ടീമിനെ നയിച്ചത്.

Eng­lish Summary:Indian team not going to Pak­istan for Asia Cup: Jai Shah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.