Site iconSite icon Janayugom Online

യു.എസിന്‍റെ ബഹിരാകാശ ദൗത്യത്തിനായ് പോകുന്നത് ഇന്ത്യക്കാര്‍

യു.എസ് ബഹിരാകാശ ദൗത്യത്തിനായി ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി പോകുമെന്ന് തന്‍റെ യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ് 1 വര്‍ഷം പിന്നിടുമ്പോഴേക്കും അത് യാഥാര്‍ത്ഥ്യമാകുകയാണ്.വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ലയെയാണ് യു.എസ് ബഹിരാകാശ ദൗത്യത്തിനായി ഐ.എസ്.ആര്‍.ഒ അയക്കുന്നത്.ശുക്ല പ്രൈം മിഷന്‍ പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ ബാക്കപ്പും ആയിരിക്കണമെന്ന് ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്‍റര്‍ ശുപാര്‍ശ ചെയ്തു.മള്‍ട്ടി ലാറ്ററല്‍ ക്രൂ ഓപ്പറേഷന്‍ പാനല്‍ ആയിരിക്കും അന്തിമ അനുമതി നല്‍കുക.

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് അയക്കാന്‍ തെരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ രണ്ട് പേരായിരുന്നു ശുക്ലയും പ്രശാന്ത് നായരും.ആഗസ്റ്റ് ആദ്യവാരം തന്നെ അന്താരാഷ്ട്ര ബഹിരാകാശ യാത്രയ്ക്കായുള്ള ശുഭാന്‍ഷു ശുക്ലയുടെയും പ്രശാന്ത് നായരുടെയും വിമാന പരിശീലനം ആരംഭിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Eng­lish Summary;Indians are going to the US space mission
You may also like this video

Exit mobile version