നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമായി കുറയുമെന്ന് ആഗോള ഗവേഷണ ഏജന്‍സിയായ നോമുറ. സാമ്പത്തിക സൂചകങ്ങള്‍ മൊത്തത്തിലുള്ള മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും പഠനം വിലയിരുത്തുന്നു.ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം നോമുറ 70 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചു. മാക്രോ ഇക്കണോമിക് സൂചകങ്ങള്‍ മൊത്തത്തിലുള്ള മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് നോമുറ ചൂണ്ടിക്കാട്ടി.2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയുമെന്നും 2026‑ല്‍ 5.9 ശതമാനത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നും നോമുറയുടെ ഗവേഷകസംഘം പ്രതീക്ഷിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കുറയും

