Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂർ ലഷ്കർ കേന്ദ്രം തകർത്തു; സഹായത്തിനെത്തിയത് ചെെന; വെളിപ്പെടുത്തല്‍ നടത്തി കമാൻഡർ

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ തങ്ങളുടെ കേന്ദ്രത്തെ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയിബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. മേയ് 6,7 തീയതികളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ മുരിദ്‌കെയിലുള്ള ലഷ്‌കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് യുഎസ് രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള റൗഫ് വെളപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ പാക്ക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളിൽ നിന്ന് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഇന്ത്യയിലേക്ക് അയക്കുന്നതിനും നേതൃത്വം നൽകിയിരുന്നത് ഹാഫിസ് അബ്ദുൽ റൗഫായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർത്ഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയത്. ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ പാകിസ്ഥാനും ലഷ്‌കറും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായി ഹാഫിസ് പരസ്യമായി സമ്മതിച്ചതാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനിൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും കഴിയുമെന്നും റൗഫ് അവകാശപ്പെട്ടു. സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് നമുക്കിത് ചെയ്യാൻ കഴിയുന്നത് എന്ന് കൂടി ഹാഫിസ് പറഞ്ഞതിലൂടെ തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദമാണ് അംഗീകരിക്കുന്നത്.
കൂടാതെ ഇന്ത്യ‑പാക്ക് സംഘർഷത്തിന്റെ സമയത്ത് ചൈന പാക്കിസ്ഥാനെ സഹായിച്ചതായും റൗഫ് പറഞ്ഞു. 

Exit mobile version