ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മെയ് 15 അർദ്ധരാത്രി വരെ ശ്രീനഗർ വിമാനത്താവളത്തിൽ സിവിലിയൻ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, മെയ് 7 ന് ശ്രീനഗർ വിമാനത്താവളം അടച്ചുപൂട്ടി.
ഇന്ത്യ‑പാക് യുദ്ധം; ശ്രീനഗർ വിമാനത്താവളത്തിൽ മെയ് 15 വരെ സിവിലിയൻ വിമാനങ്ങൾ നിർത്തിവയ്ക്കും

