Site iconSite icon Janayugom Online

സിന്ധു നദീജല കരാര്‍: ഇന്ത്യ നിര്‍ത്തിയ ശേഷം പാകിസ്ഥാനില്‍ രൂക്ഷമായ ജലക്ഷാമ ഭീഷണി

ഇന്ത്യ സിന്ധുനദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷം പാകിസ്ഥാന്‍ രൂക്ഷമായ ജലഭീഷണിയാണ് നേരിടുന്നത്. പാകിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട്.നിലവില്‍ സിന്ധു നദീയിലെ പാകിസ്ഥാന്റെ അണക്കെട്ടുകള്‍ 30ദീവസത്തെ ജലം മാത്രമേ സംഭരിക്കാന്‍ കഴിയു. സിന്ധു നദിയിലെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ, പാകിസ്ഥാനിലെ ജനസാന്ദ്രതയേറിയ സമതലങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. പ്രത്യേകിച്ച് ശൈത്യകാലത്തും വേനൽക്കാലത്തും. 

പാകിസ്ഥാനിലെ ജലസേചന കൃഷിയുടെ 80 ശതമാനവും സിന്ധു നദീതടങ്ങളെയാണ് ആശ്രയിക്കുന്നത്.’ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസിന്റെ 2025‑ലെ പരിസ്ഥിതി ആഘാത റിപ്പോർട്ടിൽ പറയുന്നു.പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള ശിക്ഷാനടപടിയായാണ് ഈ വർഷം ഏപ്രിൽ 22‑ന് സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചത്. നദികളുടെ ഒഴുക്ക് പൂർണ്ണമായി തടയാൻ പരിമിതികളുണ്ടെങ്കിലും, ചെറിയ തടസ്സങ്ങൾ പോലും പാകിസ്ഥാനിലെ കാർഷിക മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2025 മെയിൽ ചിനാബ് നദിയിലെ സലാൽ, ബഗ്ലിഹാർ അണക്കെട്ടുകളിൽ പാകിസ്ഥാന് മുൻകൂട്ടി മുന്നറിയിപ്പ് നൽകാതെ ഇന്ത്യ റിസർവോയർ ഫ്‌ലഷിംഗ് നടത്തിയപ്പോൾ ആഘാതം വലുതായിരുന്നു. പിന്നീട് ഇന്ത്യ അണക്കെട്ട് അടച്ചപ്പോൾ പാകിസ്ഥാനിലെ പഞ്ചാബിലുള്ള ചിനാബ് നദിയുടെ പല ഭാഗങ്ങളും ദിവസങ്ങളോളം വറ്റിവരണ്ടതായും പിന്നീട് അണക്കെട്ട് വീണ്ടും തുറന്നപ്പോൾ വെള്ളത്തോടൊപ്പം ചെളിയും പ്രവഹിക്കുകയായിരുന്നു.

Exit mobile version