ഇന്ന് രാവിലെ ജമ്മു കശ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം.പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീവ്രവാദികള്‍ ആക്രമണം ആരംഭിച്ചതെന്നും വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റതായും സൈന്യം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കശ്മീരിലെ പൂഞ്ച്,രജൗരി മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.പരിക്കേറ്റ സൈനികനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
നിരവധി ഭീകരാക്രമണങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ നുഴഞ്ഞകയറ്റശ്രമം.കഴിഞ്ഞ 32 മാസങ്ങള്‍ക്കിടെ 48 ഭീകരരാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച കേന്ദ്രഭരണ പ്രദേശം സന്ദര്‍ശിക്കുകയും അടിക്കടി ഉണ്ടാകുന്ന ഭീകരാക്രമണം തടയുന്നതിനായുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ഭീകരര്‍ രജൗരിയിലെ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തുകയും കഴിഞ്ഞ വര്‍ഷം രണ്ട് ഭീകരരെ വധിച്ച് ശൗര്യ ചക്ര നേടിയ വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിന്‍റെ വീട് തകര്‍ക്കുകയും ചെയ്തിരുന്നു.തിങ്കളാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റെങ്കിലും സൈന്യത്തിന്‍റെ ശക്തമായ ചെറുത്തു നില്‍പ്പില്‍ ഭീകരര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു.
ആക്രമണത്തില്‍ പാകിസ്താന്‍ ഭീകരരുടെ പങ്ക് സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.ഭീകരപ്രവര്‍ത്തകരെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു
English Summary;Infiltration Attempt Foiled In Jammu, Soldier Injured In Firing
You may also like this video