പഞ്ചാബി ഇൻഫ്ലുവൻസറായ കമൽ കൌർ എന്നറിയപ്പെടുന്ന കാഞ്ചൻ കുമാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആദേശ് വർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ നിന്നുമാണ് കാർ കണ്ടെത്തിയത്. ഇവർ ലുധിയാന സ്വദേശിനിയാണ്.
കമലിൻറെ കുടുംബവുമായി സംസാരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബതിൻഡ സീനിയർ പൊലീസ് സൂപ്രണ്ട് അംനീത് കൊണ്ടാൽ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും അദ്ദേഹം പറഞ്ഞു.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

