കണ്ണൂർ കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടി വച്ച് പിടിച്ച കുട്ടിയാന ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു ജനവാസ മേഖലയിലിറങ്ങിയ ആനയെ മയക്കുവെടി വച്ച് പിടികൂടിയത്. കീഴ് താടിയെല്ലിന് ഗുരുതര പരിക്കുകളോടെയായിരുന്നു കുട്ടിയാനയെ കണ്ടത്തിയത്. അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. ഡോ. അജീഷ് മോഹൻ ദാസിൻറെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മയക്കുവെടി വച്ചത്. രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.
വനംവകുപ്പ് കുട്ടിയാനയെ വിദഗ്ധ ചികിത്സക്കായി വയനാട്ടിലേക്ക് മാറ്റാനിരിക്കെയാണ് ആന ചരിഞ്ഞത്.

