Site icon Janayugom Online

ഐഎന്‍എസ് വിക്രാന്ത് സേനക്ക് സമര്‍പ്പിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലായിരുന്നു ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വ്യക്തമാക്കി. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി രൂപയാണ്.

Eng­lish sum­ma­ry; INS Vikrant hand­ed over to Sena

You may also like this video;

Exit mobile version