ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി ഐഎൻ എസ് വിക്രാന്ത് സെപ്റ്റംബർ രണ്ടിന് നാടിന് സമർപ്പിക്കും. ദക്ഷിണ നാവിക സേന ആസ്ഥാനത്തായിരിക്കും ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനവാഹിനി നാടിനു സമർപ്പിക്കുമെന്നാണ് കരുതുന്നത്.
ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാല ഇന്ത്യൻ നാവിക സേനയ്ക്ക് ദിവസങ്ങൾക്ക് മുൻപ് കൈമാറിയിരുന്നു. കഴിഞ്ഞ നാല് സമുദ്രപരീക്ഷണങ്ങളും വിമാനവാഹിനി വിജയകരമായി പൂർത്തിയാക്കിയിരുന്നു. കപ്പൽ കമ്മിഷൻ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തും പറന്നുയർന്നുമുള്ള പരീക്ഷണങ്ങൾ നടക്കുക.
കപ്പലിന്റെ പരമാവധി വേഗം 28 നോട്ടിക്കൽ മൈൽ ആണ്. 62 മീറ്റർ വീതിയും മുകൾത്തട്ടിൽ 262 മീറ്റർ നീളവുമുണ്ട്. ആകെ വിസ്തൃതി 1,74,580 ചതുരശ്ര അടിയാണ്. നിലവിൽ ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി1) എന്നറിയപ്പെടുന്ന വിമാനവാഹിനി കമ്മിഷൻ ചെയ്യുന്നതോടെ ഐഎൻഎസ് വിക്രാന്ത് എന്ന പേരിലേക്ക് മാറും.
English Summary: INS Vikrant will be handed over to the nation on September 2
You may like this video also