Site iconSite icon Janayugom Online

കനത്ത ചൂട്; ഡല്‍ഹിയില്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ മരിച്ചത് 32 പേർ

കനത്ത ചൂടില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ 36 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. അതേ സമയം ഡല്‍ഹിക്കാവിശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി നിരാഹാരസമരം ആരംഭിച്ചു. അത്യുഷ്ണം തുടരുന്ന ഡല്‍ഹിയില്‍ മരണനിരക്കും ഉയരുകയാണ്. ഹീറ്റ് സ്‌ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 400 ഓളം പേര്‍ വിവധ ആശുപത്രികളിലായി ചികിത്സയിലാണ്. വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവരെ ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ താപനില 46ന് മുകളിലാണ്. ചൂട് കനത്തതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിക്കാവിശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അദിഷി നിരാഹാര സമരം ആരംഭിച്ചു. രാവിലെ 11 മണിക്ക് രാജ്ഘട്ടിലെ ഗാന്ധിസ്മൃതി സന്ദര്‍ശത്തിനു ശേഷം ജംഗ്പുരയിലെ ഭോഗലിലെ സമരപന്തലില്‍ എത്തിയ മന്ത്രിക്കൊപ്പം കെജ്രവാളിന്റെ ഭാര്യ സുനിത കെജ്രിവാളുമുണ്ടായിരുന്നു.ഡല്‍ഹിയിലെ ജനത കുടിവെള്ളക്ഷാമത്തില്‍ വലയുന്നതില്‍ മുഖ്യമന്തരി കെജ്രിവാള്‍ ആശങ്ക രേഖപ്പെടുത്തിയെന്നും സുനിത കെജ്‌രിവാൾ അറിയിച്ചു.

Eng­lish Summary:intense heat; 32 peo­ple died in last 36 hours in Delhi
You may also like this video

Exit mobile version