Site icon Janayugom Online

ഇടുക്കിയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

ഇടുക്കി ശാന്തന്‍ പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതര സംസ്ഥാനക്കാരിയായ 15 കാരിക്ക് നേരെയാണ് അക്രമമുണ്ടായത്. പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നാണ് വിവരം. സുഹൃത്തിനൊപ്പം ശാന്തന്‍പാറയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കസ്റ്റഡിയിലായി. 

സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് രണ്ട് പേരെ പിടികൂടി. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. ഇവരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് പുറത്തുവരുന്ന വിവരം. മാതാപിതാക്കളോടൊപ്പം തോട്ടംതൊഴിലാളി മേഖലയില്‍ ജോലിക്കായി ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി.

Eng­lish Summary:Inter-state girl gang-raped in Idukki
You may also like this video

Exit mobile version