ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ 500 മീറ്റർ ടൈം ട്രയൽ റേസിൽ മഹാത്മാ ഗാന്ധി സർവകലാശാലയുടെ വി എസ് സഞ്ജന വെള്ളി മെഡൽ നേടി. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ബിഎ വിദ്യാർത്ഥിനിയായ സഞ്ജന എറണാകുളം സ്വദേശിനിയാണ്. അജയ് പീറ്റർ ആണ് പരിശീലകൻ.
അന്തർ സർവകലാശാലാ സൈക്ലിംഗ്; എം ജിക്ക് വെള്ളി

