പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇടപെടൽ മൂലം പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്. രാഹുലിനെ പങ്കെടുപ്പിക്കാൻ ഷാഫി പറമ്പിൽ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വി കെ ശ്രീകണ്ഠൻ എംപിയും ഡിസിസി പ്രസിഡന്റ് എ തങ്കപ്പനുമാണ് പരിപാടിയിലെ വിശിഷ്ടാതിഥികൾ.
ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് ശ്രമിക്കുമ്പോഴാണ് ഒഴിവാക്കൽ. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയതെന്നാണ് സതീശൻ പക്ഷത്തിന്റെ വാദം. ഇതോടെ ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടി ആണ് നേരിട്ടിരിക്കുന്നത്.

