Site iconSite icon Janayugom Online

ദളിത് സ്‌ത്രീയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും; കൂടുതൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

ഇല്ലാത്ത മോഷണകുറ്റം ചുമത്തി ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ച സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് കൈമാറും. നേരത്തെ കൻ്റോൺമെന്റ് അസി കമ്മിഷണർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. 

ഇതിൽ ഉത്തരവ് ഇന്നിറങ്ങും. പേരൂർക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു. ഒരു സിവിൽ പൊലീസ് ഓഫിസര്‍ക്കെതിരെ കൂടി നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സ്റ്റേഷനിൽ വച്ച് എഎസ്ഐ പ്രസന്നൻ ഭീഷണിപ്പെടുത്തിയെന്ന് ബിന്ദു പരാതിപ്പെട്ടിരുന്നു. ചെയ്തിരുന്നു. വിശദമായ അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് കൈമാറുന്നതോടെ കേസിൽ കൂടുതൽ നടപടിയുണ്ടായേക്കും. 

Exit mobile version