Site icon Janayugom Online

ഇന്ത്യയിൽ ഐഫോണിന് ആരാധകരേറുന്നു; കൂടുതലും വിറ്റഴിച്ചത് 12, 13 മോഡലുകള്‍

ഐഫോണ്‍ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യല്‍ വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 12 ലക്ഷം ഐഫോണുകളാണ ഇന്ത്യയില്‍ ആപ്പിള്‍ കമ്പനി വിറ്റഴിച്ചത്. ഇതോട് രാജ്യത്ത് 94 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഐഫോണിനുണ്ടായത്. ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങിയതാണ് വളര്‍ച്ചയ്ക്ക് കാണമെന്ന് കമ്പനി പറയുന്നു. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ)റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് ഇത്. ഐഫോൺ 12, 13 മോഡലുകളാണ് കൂടുതലായി വിറ്റഴിച്ചവ. 

വിറ്റവയില്‍ ഏകദേശം 10 ലക്ഷവും ‘മേക്ക് ഇൻ ഇന്ത്യ’ ഹാൻഡ്സെറ്റുകളായിരുന്നു. ഐപാഡ് വില്‍പനയിലും വര്‍ധനവ് ഉണ്ട്. 34 ശതമാനമാണിത്. ആപ്പിൾ ഐപാഡ് (ജെൻ 9), ഐപാഡ് എയർ 2022 എന്നിവയാണ് ഐപാഡ് വില്‍പനയില്‍ മുന്നിലുള്ളത്. ഐഫോൺ എസ്ഇ ആണ് ഇന്ത്യയിൽ ആദ്യമായി നിർമിക്കാൻ തുടങ്ങിയത്. 2017 ലായാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ലെ ഒന്നാം പാദത്തിൽ ആപ്പിൾ ഏകദേശം 10 ലക്ഷം ‘മേക്ക്-ഇൻ-ഇന്ത്യ’ ഐഫോണുകൾ കയറ്റി അയച്ചു.

Eng­lish Summary:iPhone gains pop­u­lar­i­ty in India; 12 and 13 mod­els were most­ly sold
You may also like this video

Exit mobile version